എ.കെ.ബാലൻ വായിലൂടെ വിസർജിക്കുന്ന ജീവിയെന്ന് കെ.സുധാകരൻ.

എ.കെ.ബാലൻ വായിലൂടെ വിസർജിക്കുന്ന ജീവിയെന്ന് കെ.സുധാകരൻ.
Apr 15, 2025 10:26 PM | By PointViews Editr

വായിലൂടെ വിസർജ്ജിക്കുന്ന ജീവിയായി മുൻമന്ത്രി എ കെ ബാലൻ മാറിയത് ദയനീയമായ കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. തനിക്കെതിരെ അവഹേളനം ചൊരിഞ്ഞ ബാലന് സോഷ്യൽ മീഡിയയിലൂടെ നൽകിയ മറുപടിയിലാണ് രൂക്ഷമായി ബാലനെ വിമർശിച്ചത്. സിപിഎമ്മിന്റെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പേരിൽ നായ മോങ്ങുന്നത് പോലെ മോങ്ങിയ ബാലന്റെ ചിത്രം രാഷ്ട്രീയ കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്.

പിണറായി വിജയൻ്റെ പ്രീതി പിടിച്ചുപറ്റി വീണ്ടും എന്തെങ്കിലും സ്ഥാനം കിട്ടാൻ ബാലൻ നടത്തുന്ന പെടാപ്പാട് ഒരു പഴയകാല സുഹൃത്ത് എന്ന നിലയിൽ ഞാൻ തിരിച്ചറിയുന്നു. പക്ഷേ ആ സ്ഥാനമോഹം കെ സുധാകരന്റെ ചിലവിൽ വേണ്ട എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു.

പിണറായി വിജയൻ്റെ മകൾ അഴിമതി കേസിൽ പെടുമ്പോഴും പിണറായി വിജയൻ്റെ സംഘപരിവാർ ബന്ധം പൊതുസമൂഹത്തിൽ ചർച്ചയാകുമ്പോഴും ആദ്യം ഓടിയെത്തി ന്യായീകരിച്ച് പിച്ചും പേയും പുലമ്പി വിഷയം മാറ്റുന്ന ലക്ഷണമൊത്ത അടിമയാണ് ഇപ്പോൾ ബാലൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന് മന്ത്രി പദവികൾ വരെ എത്തിയത് സ്വന്തം കഴിവുകൊണ്ടല്ല, പിണറായിയുടെ ഔദാര്യം കൊണ്ടാണെന്ന് കരുതി സ്വയം അധഃപതിക്കുകയാണ് ബാലൻ.

കെ സുധാകരൻ ആരാണെന്നും പിണറായി വിജയൻ എന്തായിരുന്നു എന്നും ബ്രണ്ണൻ കോളേജിലെ ചുവരുകൾക്കും 'കോണിപ്പടികൾക്കും ' മാത്രമല്ല രാഷ്ട്രീയം നിരീക്ഷിച്ചിട്ടുള്ള സർവലോക മലയാളികൾക്കും അറിയാം. സുധാകരന്റെയോ അന്നത്തെ കെഎസ്‌യു നേതാക്കളുടെയോ നിഴലിൽ പോലും നേർക്കുനേർ നിൽക്കാനുള്ള ധൈര്യം വിജയനോ ബാലനോ കൂട്ടുകക്ഷികൾക്കോ ഉണ്ടായിരുന്നില്ല എന്നത് ആ കോളേജിൻ്റെ ചരിത്രമാണ്. ഈ പ്രായത്തിൽ പഴയ വീരസ്യങ്ങൾ വിളമ്പുന്ന ബാലിശമായ പ്രവൃത്തികളിൽ താല്പര്യമില്ലാത്തതുകൊണ്ട് ബാലന്റെ തീവ്രത കൂടിയ ജല്പനങ്ങൾക്ക് പുല്ലുവില കൊടുത്തുകൊണ്ട് അവഗണിക്കുന്നു.

എന്തെങ്കിലും പറയാനുണ്ടെങ്കിൽ പിണറായി വിജയൻ പറയട്ടെ,അപ്പോൾ കൃത്യമായി മറുപടി പറയാം. യജമാനന് വേണ്ടി വഴിയിൽ നിന്ന് കുരയ്ക്കുന്ന അടിമ എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമ്പോൾ മാറിക്കിടന്ന് ഉറങ്ങിക്കോളും. കേരളത്തിൻ്റെ പൊതു സമൂഹത്തിലേക്ക് കൂടുതൽ വിസർജ്ജ്യങ്ങൾ എറിയാതിരുന്നാൽ അടിമയ്ക്ക് നല്ലതെന്ന് മാത്രം ഓർമിപ്പിക്കുന്നു.

K. Sudhakaran says A.K. Balan is a creature that excretes through his mouth.

Related Stories
കിറ്റും ദിവസ വേതനവും എവിടെ?  മുണ്ടക്കൈ- ചൂരൽമല ദുരന്ത ബാധിതർ കഷ്ടത്തിലാണ്.

Apr 16, 2025 10:57 AM

കിറ്റും ദിവസ വേതനവും എവിടെ? മുണ്ടക്കൈ- ചൂരൽമല ദുരന്ത ബാധിതർ കഷ്ടത്തിലാണ്.

കിറ്റും ദിവസ വേതനവും എവിടെ? മുണ്ടക്കൈ- ചൂരൽമല ദുരന്ത ബാധിതർ...

Read More >>
മുതുകുട മില്ലിൽ തീ പിടിത്തം

Apr 16, 2025 09:44 AM

മുതുകുട മില്ലിൽ തീ പിടിത്തം

മുതുകുട മില്ലിൽ തീ...

Read More >>
ധർമടത്ത് അതി ദരിദ്രർ ഇനിയില്ല. നവംബർ 1 മുതൽ കേരളത്തിലും അതി ദരിദ്രർ ഉണ്ടാകില്ല. അപ്പോൾ ദരിദ്രരോ?

Apr 15, 2025 05:54 PM

ധർമടത്ത് അതി ദരിദ്രർ ഇനിയില്ല. നവംബർ 1 മുതൽ കേരളത്തിലും അതി ദരിദ്രർ ഉണ്ടാകില്ല. അപ്പോൾ ദരിദ്രരോ?

ധർമടത്ത് അതി ദരിദ്രർ ഇനിയില്ല. നവംബർ 1 മുതൽ കേരളത്തിലും അതി ദരിദ്രർ ഉണ്ടാകില്ല. അപ്പോൾ...

Read More >>
അധ്വാനത്തിൻ്റെ ആവശ്യകത കുട്ടികളേയും യുവാക്കളേയും ബോധ്യപ്പെടുത്തിയ മനു ജോസഫ് വിടവാങ്ങിയപ്പോൾ....

Apr 15, 2025 06:49 AM

അധ്വാനത്തിൻ്റെ ആവശ്യകത കുട്ടികളേയും യുവാക്കളേയും ബോധ്യപ്പെടുത്തിയ മനു ജോസഫ് വിടവാങ്ങിയപ്പോൾ....

അധ്വാനത്തിൻ്റെ ആവശ്യകത കുട്ടികളേയും യുവാക്കളേയും ബോധ്യപ്പെടുത്തിയ മനു ജോസഫ്...

Read More >>
അംബേദ്കറെ അനുസ്മരിച്ച് കോൺഗ്രസ്.  രാജ്യം നില നിൽക്കുന്നത് ഭരണഘടനയുടെ കെട്ടുറപ്പിൽ - മാർട്ടിൻ ജോർജ്

Apr 14, 2025 08:34 PM

അംബേദ്കറെ അനുസ്മരിച്ച് കോൺഗ്രസ്. രാജ്യം നില നിൽക്കുന്നത് ഭരണഘടനയുടെ കെട്ടുറപ്പിൽ - മാർട്ടിൻ ജോർജ്

അംബേദ്കറെ അനുസ്മരിച്ച് കോൺഗ്രസ്. രാജ്യം നില നിൽക്കുന്നത് ഭരണഘടനയുടെ കെട്ടുറപ്പിൽ - മാർട്ടിൻ...

Read More >>
മാനന്തവാടി രൂപത യൂത്ത് സിനഡ് ലോഗോ പ്രകാശനം ചെയ്തു.

Apr 12, 2025 07:30 AM

മാനന്തവാടി രൂപത യൂത്ത് സിനഡ് ലോഗോ പ്രകാശനം ചെയ്തു.

മാനന്തവാടി രൂപത യൂത്ത് സിനഡ് ലോഗോ പ്രകാശനം...

Read More >>
Top Stories